World

യുഎസിൽ പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി നോക്കവേ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

Published by

ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള എംബിഎ വിദ്യാർഥി സായ് തേജ (22) ഷിക്കാഗോയിലെ പെട്രോൾ പമ്പിൽ വെടിയേറ്റു മരിച്ചു. മറ്റൊരു ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികൾ വെടിയുതിർത്തത്.

പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by