ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സന്‍ജോലി മോസ്കില്‍ അനധികൃതമായി കെട്ടിയുയര്‍ത്തിയ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാന്‍ ഷിംല കോടതി ഉത്തരവിട്ടു.
ഷിംലയിലെ സന്‍ജോലി മോസ്കില്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് നിലകള്‍ പൊളിച്ചുനീക്കാന്‍ നേരത്തെ ഷിംലയിലെ മുനിസിപ്പല്‍ കമ്മീഷണറുടെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുസ്ലിങ്ങളുടെ സംഘടന നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ഓള്‍ ഹിമാചല്‍ മുസ്ലിം ഓര്‍ഗനൈസേഷനാണ് പള്ളിയുടെ മുകളില്‍ നിര്‍മ്മിച്ച മൂന്ന് അനധികൃത നിലകള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവിനെതിരെ ഷിംല കോടതിയെ സമീപിച്ചത്. മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം കെട്ടിടം പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പള്ളിയില്‍ എത്തയവര്‍ ഒന്നടങ്കം പ്രതിഷേധിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: