Kerala

കനാലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,ഒപ്പമുണ്ടായിരുന്ന പുരുഷന്റെ മൊഴികളിലെ അവ്യക്തത,ലിവിംഗ് ടുഗതറെന്ന് പൊലീസ്

Published by

കൊച്ചി: ചോറ്റാനിക്കരയ്‌ക്ക് സമീപം യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകൂ എന്ന് പൊലീസ്. കുരീക്കാട് കനാലില്‍ ശനിയാഴ്ച രാവിലെയാണ് മായ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനില്‍ എന്നയാളെ സമീപത്ത് അവശ നിലയിലും കണ്ടെത്തിയിരുന്നു.ഇരുവരും യാത്ര ചെയ്ത ബൈക്ക് രാത്രി നിയന്ത്രണം വിട്ട് കനാലില്‍ പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രകതം വാര്‍ന്ന് യുവതി മരിച്ചെന്നാണ് അനുമാനം.

എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന പുരുഷന്റെ മൊഴികളിലെ അവ്യക്തതയാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇരുവരും നിയമപരമായി വിവാഹിതരെല്ലന്ന് വെളിപ്പെടുത്തിയ പൊലീസ് ലിവിംഗ് ടുഗതര്‍ പങ്കാളികളാണെന്നും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by