ന്യൂഡൽഹി : അദാനി ഗ്രൂപ്പിന് പിന്തുണയറിയിച്ച് ജപ്പാനും , ഇസ്രായേലും വന്നതിന് പിന്നാലെ അദാനിക്കമ്പനികളുടെ ഓഹരികൾക്ക് മികച്ച മുന്നേറ്റം . തുടർച്ചയായ മൂന്നാംദിനമാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടത്തിലേറുന്നത്.അദാനി ഗ്രീൻ എനർജി 21.72 % , അദാനി എനർജി സൊല്യൂഷൻസ് 15.56 % , അംബുജ സിമൻ്റ്സ് 3.73 %, അദാനി പോർട്ട്സ് 1.94 %, , അദാനി ടോട്ടൽ ഗ്യാസ് 1.03 % , അദാനി എൻ്റർപ്രൈസസ് 1.02 %, അദാനി എൻ്റർപ്രൈസസ് 1.02 % വും വർധിച്ചു.
ഗൗതം അദാനിയുടെ സമ്പത്തിൽ 73,000 കോടി രൂപയുടെ വർധനവുണ്ടായി. . ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് കണക്കുകൾ പ്രകാരം നിലവിൽ ഗൗതം അദാനിയുടെ മൊത്തം ആസ്തി 75.5 ബില്യൺ ഡോളറാണ്.
ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ ഉന്നതർക്കെതിരെ യുഎസ് തൊടുത്തുവിട്ട കൈക്കൂലിക്കുറ്റപത്രം കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കി ഇസ്രയേലും അബുദാബി ആസ്ഥാനമായ നിക്ഷേപസ്ഥാപനം അബുദാബി ഐഎച്ച്സിയും (ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി) വ്യക്തമാക്കിയിരുന്നു . ഇസ്രയേലിൽ അദാനി ഗ്രൂപ്പിൽ നിന്ന് കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും ഇസ്രയേൽ അംബാസഡർ റൂവെൻ അസർ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദം ഏറെക്കാലം നീളില്ലെന്നും ഗ്രൂപ്പിനുള്ള പിന്തുണ തുടരുമെന്നും ജാപ്പനീസ് ബാങ്കായ മിസുഹോ ഫിനാൻഷ്യൽ (Mizuho Financial) വ്യക്തമാക്കി . അദാനിക്ക് ആവശ്യമെങ്കിൽ കൂടുതൽ വായ്പ നൽകാൻ ഒരുക്കമാണെന്ന് സുമിടോമോ മിത്സൂയി ഫിനാൻഷ്യൽ, മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ എന്നീ ജാപ്പനീസ് ബാങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: