Education

കീം എംബിബിഎസ്/ബിഡിഎസ് സെപ്ഷ്യല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്

Published by

വിവരങ്ങള്‍ www.cee.kerala.gov.in ല്‍
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 2 ഉച്ചയ്‌ക്ക് ഒരുമണിയ്‌ക്ക് മുമ്പ് പ്രവേശനം നേടണം.
കീം 2024 ലെ എബിബിഎസ്/ ബിഡിഎസ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി.

വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ വിവിരങ്ങള്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് മെമ്മോയും ഡാറ്റാഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് മുതലായ വിവരങ്ങള്‍ അലോട്ട്‌മെന്റ് മെമ്മോയിലുണ്ട്. ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഡിസംബര്‍ 2 ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്ത് നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതാണ്.

പട്ടികജാതി/ വര്‍ഗ്ഗം/ ഒഇസി/ മത്സ്യത്തൊഴിലാളികളുടെ മക്കള്‍/ആനുകുല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തിപ്പെട്ട വിദ്യാര്‍ത്ഥികള്‍/ ശ്രീചിത്ര ഹേം, ജൂവനൈല്‍ഹോം. നിര്‍ഭയഹോം വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ കോളജുകളിലെ മൈനോറിറ്റി/ എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് അടയ്‌ക്കണം. ഫീസിളവിന് അര്‍ഹതയുണ്ടാവില്ല.

പ്രവേശനം നേടാത്തവരുടെയും പ്രവേശനം നേടിയ ശേഷം വീടുതല്‍ വാങ്ങുന്ന വിദ്യാര്‍ത്ഥികളുടെയും രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കുന്നതല്ല. പിഴ ഈടാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 0471-2525300.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by