കൊച്ചി: കവികളുടെ പ്രവര്‍ത്തനം രാജ്യനന്മയ്ക്ക് വേണ്ടിയാകണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. അവരുടെ കവിതകളും രാജ്യനന്മയ്ക്ക് വേണ്ടിയാകണം. പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഒരു കൂട്ടം നിരൂപകര്‍ പുസ്തകങ്ങളെ ഇകഴ്ത്തികാട്ടാന് ശ്രമിക്കുന്നു. വായനക്കാരാണ് പുസ്തകത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എറാണാകുളത്തപ്പന് മൈതാനത്ത് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആര്യ ഭദ്രയുടെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചു. ഹൈക്കോടതി മുന്‍ ജസ്റ്റീസ് പി.എന്‍. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ.സാനു, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ അനില്‍കുമാര്‍, പുസ്തകോത്സവം ജനറല്‍ കണ്‍വീനര്‍ ലിജിഭരത്, സെക്രട്ടറി പി. സോമനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: