Kerala

ഋഷികേശില്‍ റാഫ്റ്റിങ് ചെയ്യുന്നതിനിടെ മലയാളിയെ കാണാതായി

Published by

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങ് ചെയ്യുന്നതിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ഡൽഹി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മലയാളി അസ്സോസിയേഷന്‍ ജനസംസ്‌കൃതി കത്തു നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ആകാശിനായുള്ള തിരച്ചില്‍ വേഗത്തിലാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്ത് നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആക്ഷേപത്തിനിടെ എന്‍ ഡി ആര്‍ എഫ് അടക്കമുള്ള ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. ആകാശ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്‌ക്കായി പോയപ്പോള്‍ ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എസ് ഡി ആര്‍ എഫിന്റെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. വൈകിട്ടോടുകൂടി രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കുമെന്നുമാണ് എസ് ഡി ആര്‍ എഫ് വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by