Kerala

കൊല്ലം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ആശങ്ക പരിശോധിക്കുമെന്ന് കേന്ദ്രം

Published by

ന്യൂദല്‍ഹി: കൊല്ലം-ചെങ്കോട്ട (എന്‍എച്ച്-744) ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനായി ഭൂമിയെടുക്കല്‍ നടപടികളില്‍ ഭൂമിയുടെ ഉടമസ്ഥര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനമന്ത്രി ജെ. ചിഞ്ചുറാണിയെ കേന്ദ്ര ഉപരിതല വകുപ്പ് സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അറിയിച്ചതാണിത്. കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് സെക്രട്ടറി വി.ഉമാശങ്കറുമായും ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് – ഹൈവേസ് ലാന്റ് അക്വിസ്ഷന്‍ മാനുവലിലെ ചട്ട പ്രകാരം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള മൂല്യനിര്‍ണയത്തിനിടയില്‍ കാലപ്പഴക്കം മൂലമുള്ള മൂല്യശോഷണം കണക്കാക്കേണ്ടതായുണ്ട്. അങ്ങനെ ചെയ്താല്‍ ഭൂമി ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട മൂല്യം ലഭിക്കാതെ വരും. കൊല്ലം ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്‌ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ജംഗമവസ്തുക്കളുടെ കാലപ്പഴക്കം കണക്കിലെടുക്കാതെ മൂല്യനിര്‍ണയം നടത്തണമെന്ന് മന്ത്രി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വിഷയത്തെകുറിച്ച് പഠിച്ചതിന്
ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി ഉറപ്പുനല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by