ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം. മില്ലറ്റ്‌സ് അഥവാ ചെറുധാന്യങ്ങളുടെ ശരിയായ രീതിയിലുള്ള ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും പരിപാലിക്കും. അമിതവണ്ണം കുറയ്‌ക്കുന്നതിനും മില്ലറ്റ്‌സ് ശീലമാക്കാം. പോഷകങ്ങളുടെ കലവറയും സമീകൃതാഹാരത്തിന്റെ സമ്പന്നമായ ഉറവിടവുമാണ് ചെറുധാന്യങ്ങള്‍.
ഭാരതത്തില്‍ പല ഇനത്തില്‍പ്പെട്ട മില്ലറ്റുകള്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്നു. ദേശീയ ധാന്യമായി ഉപയോഗിച്ചു വരുന്നു. ഐക്യരാഷ്‌ട്രസഭ 2023 നെ അന്താരാഷ്‌ട്ര ചെറുധാന്യ വര്‍ഷമായാണ് പ്രഖ്യാപിച്ചിരുന്നത്.
മില്ലറ്റ്‌സിനെ മേജര്‍ മില്ലറ്റ്‌സ്, മൈനര്‍ മില്ലറ്റ്‌സ് എന്ന് രണ്ടായി തരം തിരിക്കാം. ഫിംഗര്‍ മില്ലറ്റ് അഥവാ റാഗി, കൂവരക്;ജോവര്‍ അഥവാ മണിച്ചോളം; പേള്‍ മില്ലറ്റ് അഥവാ ബജ്‌റാ (കമ്പ്) എന്നിവ മേജര്‍ മില്ലറ്റ്‌സില്‍ ഉള്‍പ്പെടുന്നു. ലിറ്റില്‍ മില്ലറ്റ് അഥവാ ചാമ, ഫോക്‌സ് ടെയില്‍ അഥവാ തിന, ബാന്‍യാഡ് അഥവാ കതിരവാലി, കോഡോ അഥവാ വരഗ്, പ്രോസോ അഥവാ പനി വരഗ്, ബ്രൗണ്‍ ടോപ് അഥവാ കൊറലെ എന്നിവ മൈനര്‍ മില്ലറ്റ്‌സില്‍ ഉള്‍പ്പെടുന്നു. ചോറുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലറ്റ്‌സിന്റെ പോഷകമൂല്യം വളരെ കൂടുതലാണ്.
100 ഗ്രാം ചെറുധാന്യങ്ങളിലെ പോഷകമൂല്യം
കലോറി-378 ഗ്രാം
ഫാറ്റ്- 4.2 ഗ്രാം
അന്നജം-73 ഗ്രാം
പ്രോട്ടീന്‍-11 ഗ്രാം
സോഡിയം-5 മില്ലിഗ്രാം
ഡയറ്ററിഫൈബര്‍- 8.5 ഗ്രാം
കാല്‍സ്യം- 8 മില്ലി ഗ്രാം
അയണ്‍ -3 മില്ലി ഗ്രാം
പൊട്ടാസ്യം- 195 മില്ലി ഗ്രാം
ഗുണങ്ങള്‍
ട്രിപ്‌റ്റോഫാന്‍ തുടങ്ങിയ അമീനോ ആസിഡ് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു .
വന്‍കുടല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം സാദ്ധ്യത ഗണ്യമായി കുറയ്‌ക്കുന്നു
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ആസ്തമ, മൈഗ്രയിന്‍ എത്തിവ കുറയ്‌ക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കുന്നു
എല്‍ഡിഎല്‍ കുറയ്‌ക്കുന്നു
പേശികളെ ശക്തമാക്കുന്നു
ഗ്ലൂട്ടണ്‍ വിമുക്തമായതിനാല്‍ സീലിയാക് രോഗികള്‍ക്കും അലര്‍ജി ഉളളവര്‍ക്കും ഉപയോഗിക്കാം.
മില്ലറ്റ്‌സില്‍ ധാരളമായി കാണുന്ന അമിനോ ആസിഡുകള്‍, ഫൈബറുകള്‍, ഫൈറ്റോ ന്യൂട്രിയന്റ്‌സ്, മറ്റു വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാണ് അസുഖങ്ങളില്‍ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക