കോട്ടയം: ആന എഴുന്നള്ളിപ്പില്‍ കര്‍ക്കശ നിബന്ധനകള്‍ കൊണ്ടുവന്ന ഹൈക്കോടതി ഉത്തരവിന് പിന്‍ബലമായത് സുപ്രീംകോടതിയുടെ വിധി. ഒരു ആചാരം ഇല്ലെങ്കില്‍ മതം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് അത് അനിവാര്യമായ ആചാരം എന്ന ഗണത്തില്‍ പെടുന്നതെന്ന സുപ്രീംകോടതിയുടെ നിരീക്ഷണമാണ് ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവിന് പ്രേരകമായത്. ആനകള്‍ തമ്മിലുള്ള ദൂരപരിധിയൊന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ലെങ്കിലും ആനകള്‍ക്കും മനുഷ്യര്‍ക്കും സുരക്ഷിതമായ അകലം ഹൈക്കോടതി വിദഗ്ധാഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ നിശ്ചയിക്കുകയായിരുന്നു.
അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗമായ ഡോ. ഈശയുടെ റിപ്പോര്‍ട്ടും ഹൈക്കോടതി കണക്കിലെടുത്തു.ആനകള്‍ തമ്മില്‍ നാലു വശത്തും മൂന്ന് മീറ്റര്‍ വീതം അകലം വേണമെന്നും ആനകള്‍ ഞെരുങ്ങിനില്‍ക്കാന്‍ അനുവദിക്കരുതെന്നും ഈശ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: