കേരളത്തിലെ രണ്ട് ടൂറിസ്റ്റ് പദ്ധതികള്‍ക്ക് 155 കോടിയുടെ സഹായം പ്രഖ്യാപിച്ച കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്.
23 സംസ്ഥാനങ്ങളിലെ 40 പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ധനസഹായം നല‍്കുന്നത്. കേരളത്തില്‍ കൊല്ലം ജില്ലയിലെ അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആന്‍റ് ഇകോ റിക്രിയേഷന്‍ ഹബ്ബിനും കോഴിക്കോട് ജില്ലയിലെ വടകരയിലെ സര്‍ഗ്ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍സ് കള്‍ച്ചറല്‍ ക്രൂസിബിളിനുമാണ് ധനസഹായം നല്‍കുക. അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആന്‍റ് ഇകോ റിക്രിയേഷന്‍ ഹബ്ബിന് 59.71 കോടിയും സര്‍ഗ്ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍സ് കള്‍ച്ചറല്‍ ക്രൂസിബിളിന് 95.34 കോടിയും നല്‍കും.
ആഗോള നിലവാരത്തിലേക്ക് ജനപ്രീതിയുള്ള സവിശേഷ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉയര്‍ത്താന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലാണ് ഈ രണ്ട് കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുസ്ഥിര ടൂറിസത്തിലൂടെ തൊഴില്‍ നല്‍കലും പ്രാദേശിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക