പത്തനംതിട്ട: ഗര്‍ഭിണിയായ 17 കാരി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായ സഹപാഠി. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തിയത്.
ഇക്കഴിഞ്ഞ 22 ാം തീയതിയാണ് പനിയെ തുടര്‍ന്ന് അണുബാധയ്‌ക്ക് പ്ലസ് ടു വിദ്യാര്‍ഥിനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി എന്ന് കണ്ടെത്തി.
പിന്നീട് വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്ന് വ്യക്തമായി.പെണ്‍കുട്ടി അമിത അളവില്‍ മരുന്നു കഴിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.ഗര്‍ഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനൊടുക്കാനും പെണ്‍കുട്ടി ശ്രമിച്ചു കാണുമെന്നാണ് പൊലീസ് നിഗമനം.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ സഹപാഠിയെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.ഡിഎന്‍എ പരിശോധനയ്‌ക്ക് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.ഗര്‍ഭസ്ഥ ശിശുവിന്റെ സാമ്പിളും നേരത്തെ ശേഖരിച്ചിരുന്നു.ഡി എന്‍ എ ഫലം ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും സഹപാഠിയുടെ മൊഴിയില്‍ പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഇയാള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
്പ്രതിക്ക് 18 വയസും ആറ് മാസവുമാണ് പ്രായം. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രായപൂര്‍ത്തിയായ ശേഷമാണ് ഇയാള്‍ കുറ്റം ചെയ്തതെന്നും പൊലീസ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക