ഗുവാഹത്തി: ലൗ ജിഹാദിന് ഇരയായ അസമീസ് പെൺകുട്ടിയ്‌ക്ക് ദാരുണാന്ത്യം. അസമിലെ മജുലി ദ്വീപ് ജില്ലയിൽ നിന്നുള്ള പോപ്പി ഹസാരിക (26) ആണ് കൊല്ലപ്പെട്ടത്. മജൂലിയിലെ വീട്ടിൽ നിന്ന് 400 കിലോമീറ്റർ അകലെ ബാർപേട്ട റോഡ് ടൗണിലെ ഫുട്പാത്തിൽ നിന്നാണ് പോപ്പി ഹസാരികയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദിനെ കുറിച്ചും കാമുകൻ സനിദുൽ ഇസ്ലാം പെൺകുട്ടിയെ കബളിപ്പിച്ചതായും മനസിലായി.
ബാർപേട്ട ജില്ലയിലെ മാൻഡിയ ഏരിയയിൽ നിന്നുള്ള സനിദുൽ ഇസ്ലാം, പ്രീതം ദേക എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പോപ്പി ഹസാരികയുമായി അടുത്തത് . മുസ്ലീമാണ് താനെന്ന് ഒരിക്കൽ പോലും സനിദുൽ പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലെ സൗഹൃദം കുറച്ച് നാളുകൾക്ക് ശേഷം പ്രണയത്തിലേക്ക് വഴിമാറി.
ദിവസങ്ങൾക്ക് മുൻപ് യുവതിയോട് സനിദുൽ ഗുവാഹത്തിയിലേയ്‌ക്ക് വരാൻ ആവശ്യപ്പെട്ടു. വീട്ടുകാർ അറിയാതെ ഗുവാഹത്തിയിലെത്തിയ യുവതിയെ ബാർപേട്ട റോഡ് ടൗണിലേക്ക് സനിദുൽ കൊണ്ടുപോയി . പിന്നീട് യുവതിയെ മയക്കുമരുന്ന് കഴിക്കാനും, അനാശാസ്യത്തിനും നിർബന്ധിച്ചു.
ബാർപേട്ട റോഡിലെ വാടക വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത് . വിസമ്മതിച്ച യുവതിയെ തല്ലുകയും ചെയ്തു. ഇതിനിടെ ബോധം നഷ്ടപ്പെട്ട യുവതിയെ വീട്ടിൽ ഉപേക്ഷിച്ച് സനിദുൽ കടന്നു കളഞ്ഞു . വീട്ടുടമയാണ് യുവതിയെ ഫുട്പാത്തിലേയ്‌ക്ക് മാറ്റി കിടത്തിയത് . എന്നാൽ അതിനിടയ്‌ക്ക് യുവതി മരണപ്പെടുകയായിരുന്നു. സനിദുലിനായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക