ഉത്തരകാശി : സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ച അർനോൾഡ് ഡിക്‌സ് ബാബ ബൗഖ്‌നാഗിന്റെ കൃപയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.തുരങ്കത്തിന് സമീപം ഉണ്ടായിരുന്ന ബാബ ബൗഖ്‌നാഗിന്റെ ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥിക്കാനെത്തി
പിന്നീട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബാബ ബൗഖ്നാഗ് മേളയെ സംസ്ഥാന മേളയായി പ്രഖ്യാപിച്ചു. അതിലേയ്‌ക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായിരുന്നു ഡിക്‌സ് . അർനോൾഡ് ഡിക്‌സ് ഒരിക്കൽ കൂടി ബാബ ബൗഖ്‌നാഗിന്റെ അനുഗ്രഹം തേടി ഈ ക്ഷേത്രത്തിലെത്തി.
‘ അന്നത്തെ ദൗത്യം ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ക്ഷേത്രത്തിൽ നന്ദി അറിയിച്ച് പ്രാർത്ഥിക്കുമെന്ന് പറഞ്ഞിരുന്നു. ഇവിടെ കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി രക്ഷിക്കണമെന്ന് ഞാൻ ബാബയോട് പ്രാർത്ഥിച്ചു. ഞങ്ങളുടെ നിലനിൽപ്പിനായും ഞാൻ പ്രാർത്ഥിച്ചു., പ്രപഞ്ചശക്തിയെ ബഹുമാനിക്കണം . ജീവിതത്തെ പോലെ, വിശ്വാസമാണ് പരമപ്രധാനമാണത്‘ – അർനോൾഡ് ഡിക്‌സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക