India

പാകിസ്ഥാനിലെ തീവ്രവാദികൾക്ക് വേണ്ടി കശ്മീർ താഴ്‌വരയിൽ ഗൂഢാലോചന : ദോഡ, ഉധംപൂർ എന്നിവിടങ്ങളിൽ നിന്നും രണ്ട് തീവ്രവാദി കൂട്ടാളികൾ പിടിയിൽ

Published by

ജമ്മു : ജമ്മു കശ്മീരിലെ ദോഡ, ഉധംപൂർ ജില്ലകളിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് തീവ്രവാദി കൂട്ടാളികളെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ദോഡ ജില്ലയിലെ ഭാദേർവാ ബെൽറ്റിലെ ദണ്ഡി പ്രദേശത്ത് നിന്ന് ഫിർദൗസ് അഹമ്മദ് വാനി എന്ന ഭീകരനെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അതിർത്തിക്കപ്പുറമുള്ള ഭീകരവാദികളുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. പ്രദേശത്തെ ദേശവിരുദ്ധ ഘടകങ്ങൾക്ക് ചുവടുറപ്പിച്ച് ദോഡയിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ അഹമ്മദ് വാനി സജീവമായി പ്രവർത്തിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയായാളുടെ വസതിയിൽ നടത്തിയ സമഗ്രമായ പരിശോധനയിൽ കുറ്റകരമായ വസ്തുക്കളും രേഖകളും കണ്ടെടുത്തു. പാകിസ്ഥാൻ, പാക് അധീന-ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന സജീവ തീവ്രവാദികളുമായി സഹകരിച്ച് ദോഡയിലും പരിസരത്തും അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പ്രതി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേ സമയം മറ്റൊരു ഓപ്പറേഷനിൽ ഉധംപൂരിൽ നിന്നും മറ്റൊരു തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നിലധികം ഭീകരവാദ കേസുകളിൽ ഉൾപ്പെട്ട പൊനാര സോണിയിൽ നിന്നുള്ള അബ്ദുൾ സത്താർ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലാകുന്നതുവരെ തീവ്രവാദ സംഘടനകളുടെ സജീവ വഴികാട്ടിയായും സഹായിയായും ഇയാൾ പ്രവർത്തിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ ബസന്ത്ഗഡ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by