ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാഐക്യവേദിയുടെ 11-ാമത് സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഹിന്ദു വനിതാ നേതൃസമ്മേളനം വന്ദനം ഓഡിറ്റോറിയത്തിലും ഒന്നിന് താലൂക്ക് ഉപരി പ്രവര്‍ത്തകരുടെ പ്രതിനിധി സമ്മേളനം വിദ്യാധിരാജ വിദ്യാപീഠം സൈനിക സ്‌കൂളിലുമാണ് നടക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 10ന് പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി വനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി ടീച്ചര്‍ അധ്യക്ഷയാകും. ‘നാടിന്‍ നന്മയ്‌ക്ക് നാരി ശക്തി’ എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിന്ധു രാജീവ് അവതരിപ്പിക്കും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും
ഒന്നിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സിനിമാ താരം ശ്രുതിബാല ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തും. ബിന്ദുമോഹന്‍ അദ്ധ്യക്ഷയാകും. ജനറല്‍ സെക്രട്ടറി ഓമന മുരളി, ഷീജാ ബിജു, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, ജന. സെക്രട്ടറി കെ. ഷൈനു തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഉഷ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. അംബിക പണിക്കര്‍, സെക്രട്ടറി അംബിക സോമന്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: