കോഴിക്കോട്: ക്ഷേത്രോത്സവങ്ങളിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഉള്ള കോടതി ഇടപെടല്‍ അതിരു കടക്കുന്നുവെന്ന് ക്ഷേത്രസംരക്ഷണ സമിതി.
ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് പല നിഗമനങ്ങളും. ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഉത്സവാഘോഷങ്ങളെയാണ് ബാധിക്കുന്നത്. ഉത്സവങ്ങള്‍ നടത്താനുള്ള കഴിവ് ഹിന്ദുസമൂഹത്തിനുണ്ട്. അനാവശ്യ ഇടപെടലുകളില്‍ നിന്ന് കോടതി വിട്ടു നില്‍ക്കണം. ആന എഴുന്നള്ളിപ്പില്‍ രോഷം കൊള്ളുന്നവര്‍ക്ക് ആയിരക്കണക്കിന് മൃഗങ്ങളെയും ജന്തുക്കളെയും കൊന്നൊടുക്കുന്നതില്‍ പ്രതിഷേധമില്ല.
ഹിന്ദു ആഘോഷങ്ങളെ ജന്തു സ്നേഹത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നതിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ട്. ഇത്തരം സംഘടനകളുടെ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: