India

‘ഫെങ്കൽ’ ചുഴലിക്കാറ്റ്: ഇന്നും നാളെയും തമിഴ്നാട്ടിൽ അതീവ ജാഗ്രത, വിദ്യാലയങ്ങൾക്ക് അവധി

Published by

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഇന്നും നാളെയും തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാരൈക്കൽ – മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്‌ചേരിയിലെയും സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by