India

സംഭാല്‍ സംഘര്‍ഷം ആസൂത്രിതം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്

Published by

സംഭാല്‍ (ഉത്തര്‍ പ്രദേശ്): സംഭാല്‍ ഷാഹി ജമാ മസ്ജിദിലെ സംഘര്‍ഷം മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന് തെളിവുകള്‍. പള്ളിയില്‍ അഭിഭാഷക സംഘത്തിന് നേരെയുണ്ടായ കല്ലേറും സംഘര്‍ഷവും ആസൂത്രണം ചെയ്തതെന്ന് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത് അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

മസ്ജിദിന് മുന്നിലേക്ക് ആയുധങ്ങളുമായി കഴിയുന്നത്ര ആളുകളെ സംഘടിപ്പിച്ചെത്തണമെന്ന് പറയുന്ന മൊബൈല്‍ സന്ദേശമാണ് പുറത്തുവന്നത്. ഇതില്‍ ആമിര്‍ പത്താന്‍, മുഹമ്മദ് അലി, ഫൈസാന്‍ അബ്ബാസി എന്നിവരുടെ പേരുകള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 49 പേരെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

സംഭാല്‍ സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് മരിച്ചത്. സമാജ്വാദി പാര്‍ട്ടി എംപി സിയാ- ഉര്‍- റഹ്മാന്‍ ബര്‍ഖ്, പ്രാദേശിക എംഎല്‍എ ഇഖ്ബാല്‍ മെഹമൂദിന്റെ മകന്‍ സൊഹൈല്‍ ഇഖ്ബാല്‍ എന്നിവര്‍ ഉള്‍പ്പടെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇതുവരെ 800 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

സര്‍വേ നടപടികള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് അഭിഭാഷക കമ്മിഷന്‍ അറിയിച്ചു. അക്രമികളുടെ ചിത്രങ്ങള്‍ യുപി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്നും പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാരും അറിയിച്ചു. അതിനിടെ സര്‍വേയ്‌ക്കെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by