കൊച്ചി: ഇമേജസ് ഷോപ്പിങ് സെന്റര്‍ അവാര്‍ഡിന്റെ ദക്ഷിണ ഭാരതത്തിലെ മികച്ച ആര്ഒഐയും ട്രേഡിംഗ് ഡെന്‍സിറ്റിയും (നോണ്‍-മെട്രോ) നേടി ഈ വര്‍ഷത്തെ ഏറ്റവും നല്ല ഷോപ്പിങ് സെന്റര്‍ എന്ന അംഗീകാരത്തോടെ ലുലു മാള്‍ കൊച്ചി ഒരിക്കല്‍ കൂടി റീട്ടെയില്‍ വ്യവസായ രംഗത്ത് മികവ് തെളിയിച്ചു.
ലോക നിലവാരമുള്ള അടിസ്ഥാനസൗകര്യം , വൈവിധ്യമാര്‍ന്ന ബ്രാന്‍ഡ് സമാഹാരം, ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനം എന്നിവയ്ക്ക് പ്രശസ്തമായ ലുലു മാള്‍ കൊച്ചി, രാജ്യത്തെ റീട്ടെയില്‍ മേഖലയിലെ നാഴികക്കല്ലായി മാറിയിരിക്കുന്നു. ഉത്തമമായ ലൊക്കേഷന്‍, നൂതനമായ ഓഫറുകള്‍ എന്നിവയാല്‍ റീട്ടെയില്‍ വിജയങ്ങളുടെ നിലവാരം ഉയര്‍ത്തിരിക്കുകയാണ് കൊച്ചി ലുലു മാള്‍.
ഈ അംഗീകാരത്തിലൂടെ ഷോപ്പര്‍മാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും ഒരുപോലെ വിശ്വസനീയമായ ഷോപ്പിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ലുലു മാള്‍ അതിന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: