Kerala

മുനമ്പം ഭൂമിപ്രശ്‌നം; ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി

Published by

തിരുവനന്തപുരം: മുനമ്പം ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാനം പുറപ്പെടുവിച്ചു. മൂന്ന് വിഷയങ്ങളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷന്‍ പരിശോധിക്കുക.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഒരാഴ്ചയ്‌ക്കുള്ളില്‍ കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിക്കം.

അതിനിടെ, സര്‍ക്കാര്‍ നടപടികളെ പോസിറ്റീവായി കാണുന്നെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി പ്രതികരിച്ചു. സമരത്തിന്റെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ഫാ. ആന്റണി സേവിയര്‍ പറഞ്ഞു.

കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ചട്ടം അനുസരിച്ചാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.രാജഭരണത്തെ കാലത്തെ ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം, താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും കമ്മീഷന്‍ ശുപാര്‍ശ ചെയ്യണം. കമ്മീഷന്റെ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏര്‍പ്പെടുത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക