India

250 വർഷം പഴക്കം , 419 താളിയോലകൾ ; തമിഴ്നാട്ടിൽ പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി

Published by

വാണിയമ്പാടി: തമിഴ്‌നാട്ടിലെ വാണിയമ്പാടിക്ക് സമീപം 250 വർഷം പഴക്കമുള്ള പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി. . ഫീൽഡ് സർവേയ്‌ക്കിടെ കണ്ടെത്തിയ, താളിയോല കൈയെഴുത്തുപ്രതികൾ പ്രദേശത്തുടനീളമുള്ള ശ്രീരാമനോടുള്ള വ്യാപകമായ സാംസ്കാരിക ആരാധനയെ ശക്തിപ്പെടുത്തുന്നതാണ്.

വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂരിലെ സേക്രഡ് ഹാർട്ട് കോളേജിലെ തമിഴ് പ്രൊഫസർ ഡോ.കെ.മോഹൻഗാന്ധിയും സിദ്ധ ഡോക്ടർ കനിനിലം മുനുസാമിയും ഡോ.കാമിനിയും ചേർന്നാണ് കൈയെഴുത്തുപ്രതികൾ കണ്ടെത്തിയത്.ചെട്ടിയപ്പന്നൂരിനടുത്ത് വന്നിയ അടികളർ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ ഏഴിൽ അമ്മയാരുടെ വീട്ടിൽ നിന്നാണ് കൈയെഴുത്തുപ്രതികൾ കണ്ടെടുത്തത്. 419 താളിയോലകൾ അടങ്ങിയതാണ് ഇവ. ഗദ്യരൂപത്തിൽ രാമായണത്തെ സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്നതാണിത്.

മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മോനിഷാണ് തന്റെ മുത്തശ്ശിയുടെ പക്കലുള്ള പുരാതന കൈയെഴുത്തുപ്രതികളെക്കുറിച്ച് പ്രൊഫസർ ഗാന്ധിയെ അറിയിച്ചത് .കൈയെഴുത്തുപ്രതികൾക്ക് ഏകദേശം 1.36 അടി നീളവും 0.13 അടി വീതിയും ഉണ്ട്. ഒരു പേജിൽ 7 വരികൾ ഉൾക്കൊള്ളുന്നു.‘ ഇത് വായിക്കുന്നവർക്ക് ശ്രീരാമന്റെ അനുഗ്രഹത്താൽ ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാകും ‘ എന്ന് എഴുതിയാണ് ഇത് അവസാനിപ്പിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക