കൊച്ചി: ആന എഴുന്നള്ളിപ്പില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പതിനഞ്ച് ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു.ദൂര പരിധി പാലിച്ചാല്‍ ഒമ്പത് ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ കോടതിയെ അറിയിച്ചപ്പോള്‍, എങ്കില്‍ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയാല്‍ പോരെയെന്ന് കോടതി ചോദിച്ചു.ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി കര്‍ശനമായ നിരീക്ഷണം ഇന്നലെയും നടത്തിയിരുന്നു. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് പറഞ്ഞ കോടതി അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ലെന്നും വ്യക്തമാക്കി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞു. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായിത്തന്നെ പാലിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: