ന്യൂദൽഹി : ഇവിഎമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷ അവകാശവാദങ്ങളെ നിശിതമായ വിമർശിച്ച് ബിജെപി. പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ തോറ്റതിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതിനെതിരെ ബിജെപി എംപി ദിനേശ് ശർമയാണ് രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാക്കൾക്ക് ജനവിധി നഷ്‌ടപ്പെട്ടു. എന്നാൽ വോട്ടർമാർ അവരോട് അസ്വസ്ഥരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നേതാക്കൾ സ്വയം വിശകലനം ചെയ്യാനും മനസ്സിലാക്കാനും തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പരാജയസമയത്ത് രാഷ്‌ട്രീയ നേതാക്കൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ പ്രസ്താവനയിൽ നിന്ന് പ്രതിപക്ഷം പഠിക്കണം. പ്രതിപക്ഷ നേതാക്കൾക്ക് ജനവിധി നഷ്ടപ്പെട്ടെങ്കിലും അവർ സ്വയം വിശകലനം ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്‌സി, എസ്ടി, ഒബിസി, ദരിദ്ര സമുദായങ്ങൾ എന്നിവരുടെ വോട്ടുകൾ പാഴാക്കപ്പെടുന്നു എന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ച് നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക