കൊല്ലം: ദേശീയപാതയിൽ കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ പാലത്തിന്റെ മാധ്യഭാഗം താഴുകയായിരുന്നു. ആർക്കും പരിക്കില്ല. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്.
ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലത്തിനോട് ചേർന്ന് മറ്റൊരു പുതിയ പാലം കെട്ടിയത്. കോൺക്രീറ്റ് നടക്കുന്ന സമയം പാലത്തിന്റെ അടിയിൽ താങ്ങായി കൊടുത്തിരുന്ന ഇരുമ്പ് പൈപ്പുകളിൽ ഒന്ന് ചരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് നിർമാണ തൊഴിലാളികൾ പറയുന്നു.
അപകട സമയം നാല് നിർമാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: