News

ബ്രഹ്മോസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിഎംഎസ്സിന് വിജയം

Published by

പേട്ട: പൊതുമേഖലാ സ്ഥാപനമായ ബ്രഹ്മോസ് എയ്‌റോസ്‌പേസില്‍ എംപ്ലോയ്‌സ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിഎംഎസ്സിന് വിജയം. ഒന്‍പത് പേരടങ്ങുന്ന പാനലില്‍ രണ്ട് പേര്‍ വിജയിച്ചു. മറ്റുള്ളവര്‍ക്ക് വിരലിലെണ്ണാവുന്ന വോട്ടിലാണ് വിജയം വഴി മാറിയത്.

ജനറല്‍ വിഭാഗത്തില്‍ 86 വോട്ടു നേടി സി.വി. രാധാകൃഷ്ണനും നാല്‍പത് വയസ്സില്‍ കുറഞ്ഞ പൊതുവിഭാഗത്തില്‍ 66 വോട്ടോടെ കെ.എസ്. രഞ്ജിത്തുമാണ് വിജയം കൈവരിച്ചത്. സിഐടിയു സ്ഥാനാര്‍ത്ഥി അബ്ദുള്‍ ലത്തീഫിനെ പിന്തള്ളി ആറ് പേര്‍ രഞ്ജിത്തിനെ പിന്തുണച്ചോടെ സഹകരണസംഘം സെക്രട്ടറി സ്ഥാനവും ബിഎംഎസ്സിന് സ്വന്തമായി. ബിഎംഎസ്സിന് പുറമെ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകളാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ യൂണിയനുകള്‍ നേടിയ വോട്ടുകളേക്കള്‍ ഉയര്‍ന്ന വോട്ട് കരസ്ഥമാക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ഐഎന്‍ടിയുസിക്ക് ഒരാളെപ്പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

ബിഎംഎസ് (553), എഐടിയുസി (534), സിഐടിയു (486), ഐഎന്‍ടിയുസി (335) വോട്ടുകളാണ് നേടിയത്. ഇത്രയും കാലം ബിഎംഎസ് ഒഴികെയുള്ള യുണിയനുകളാണ് അധികാരം കയ്യടക്കിയിരുന്നത്. ചരിത്രവിജയമാണ് ബ്രഹ്മോസില്‍ ഉണ്ടായത്. മാത്രവുമല്ല സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൊതുമേഖലാ സ്ഥാപനത്തിലെ എംപ്ലോയ്‌സ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിഎംഎസ് വിജയം നേടുന്നത്. രാഷ്‌ട്രീയം നോക്കാതെ തൊഴിലാളികളുടെ ആവശ്യം അറിഞ്ഞുള്ള ബിഎംഎസ്സിന്റെ പ്രവര്‍ത്തനമാണ് വിജയത്തിലെത്തിച്ചതെന്ന് ബ്രഹ്മോസ് മസ്ദൂര്‍ സംഘ് പ്രസിഡന്റ് കെ. ജയകുമാര്‍, സെക്രട്ടറി രാജേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by