Entertainment

പ്രേംകുമാറിന് കൊമ്പൊന്നുമില്ലലോ ,പാവങ്ങൾ ജീവിച്ചു പൊയ്‌ക്കോട്ടെ ;താങ്ങളും സീരിയലിൽ നിന്നാണല്ലോ വന്നത് .ധർമജൻ ബോൾഗാട്ടി

Published by

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്ന് പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ നടൻ ധർമജൻ ബോൾഗാട്ടി. സീരിയലുകളെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളെന്ന് ധർമജൻ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ധർമജൻ പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ വിമര്ശനം ഉന്നയിച്ചത്. താൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണെന്നും തനിക്ക് അത് അഭിമാനമാണെന്നും ധർമജൻ പറഞ്ഞു. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ എന്നും പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ എന്നും ധർമജൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ….’

മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്ന് പ്രേംകുമാര്‍ പറഞ്ഞിരുന്നു. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേർത്തു.

സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by