പെര്‍ത്ത്: ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഭാരത ടീമിനെ വിട്ട് പ്രധാന പരിശീലകന് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചു. കുടുംബപരമായ അത്യാവശ്യം കാരണമാണ് വീട്ടിലേക്ക് മടങ്ങുന്നതെന്ന് ഭാരത ക്യാമ്പ് ഔദ്യോഗിക വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിന് മുമ്പ് തിരിച്ച് ഭാരത ക്യാമ്പനൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ ആറിന് അഡ്ലെയ്ഡില് ആണ് ഓസ്ട്രേലിയക്കെതിരെ ഭാരതത്തിന്റെ രണ്ടാം ടെസ്റ്റ്. രാത്രിയും പകലുമായി പിങ്കബോള് ടെസ്റ്റായിരിക്കും അന്ന് നടക്കുക. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തില്‍ നിന്നും വിട്ടു നിന്ന രോഹിത് ഭാരത ക്യാമ്പിനൊപ്പം ചേര്‍ന്നു. ടീം കാന്‍ബെറയിലേക്ക് യാത്ര തിരിച്ചു. ശനിയും ഞായറുമായി നടക്കുന്ന പ്രൈംമിനിസ്റ്റേഴ്സ് ഇലവനുമായി മത്സരിക്കാനാണ് രോഹിത്തും സംഘവും കാന്ബെറയിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക