Local News

പണയത്തിന് വാഹനം നൽകിയ ശേഷം അതേ വാഹനം മോഷ്ടിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

Published by

ആലുവ : പണയത്തിന് വാഹനം നൽകിയ ശേഷം ആ വാഹനം തന്നെ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടുർ സ്വദേശിയായ മൂലക്കൽപുരയിൽ വീട്ടിൽ അശ്വന്ത് (25)നെയാണ് ഞാറയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ ആപ്പ് വഴി 150000 രൂപയ്‌ക്ക പുതുവൈപ്പ് സ്വദേശി സുനിൽ ബൊലോന കാർ പണയത്തിനെടുത്തു. ഈ കാർ ആണ് പണയം കൊടുത്തവർ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്. സെപ്തംബർ 13ന് വാഹന കരാറും മറ്റും നൽകി വാഹനം സുനിലിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു .വാടകക്ക് എടുത്ത വാഹനം നമ്പർ പ്ലേറ്റ് മാറ്റി യഥാർത്ഥ ആർ സി ഓണർ എന്ന വ്യാജേനെയാണ് സുനിലിന്‌ പണയം നൽകിയത്.

തുടർന് വാഹനം സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. താക്കോൽ ദ്വാരം പരിശോധിച്ചപ്പോൾ പേപ്പറും മറ്റും ഇരിക്കുനത് കണ്ട് സംശയം തോന്നിയ സുനിൽ കാറിന്റെ പിൻചക്രത്തിന്റെ നെട്ട ഊരിവയ്‌ക്കുകയായിരുന്നു. 13ന് വൈകീട്ട് 6 മണിയോടെ പ്രതി തന്റെ കയ്യിലിരുന്ന കീ ഉപയോഗിച്ച് കാർ കൊണ്ടു പോകുന്നതിന് ശ്രമിച്ചെങ്കിലും ടയർ ഊരിപോയതിനാൽ മോഷ്ടിക്കാൻ സാധിച്ചില്ല.

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ൻസ്പെക്ടർ അഖിൽ വിജയകുമാർ, എഎസ് ഐ ആൻ്റണി ജെയ്സൺ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ എ യു ഉമേഷ്. ,ശ്രീകാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by