Kerala

പരാതി നല്‍കാനുള്ള കാലതാമസം: സിദ്ദിഖിന്റെ ജാമ്യഹര്‍ജിയിലെ സുപ്രീംകോടതി നിരീക്ഷണം ബാബുരാജിനും തുണയായി

Published by

കോട്ടയം: മുന്‍ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍. പരാതി നല്‍കാനുണ്ടായ കാലതാമസം കണക്കിലെടുത്താണ് പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഈ നിരീക്ഷണം ഉള്‍ക്കൊണ്ടാണ് നടന്‍ ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്.
ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ധൈര്യമുണ്ടായിട്ടും പരാതിയുമായി പോലീസിനെ സമീപിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നടിയുടെ അഭിഭാഷകനോടും സംസ്ഥാന സര്‍ക്കാരിനോടും ചോദിച്ചിരുന്നു. 2016ല്‍ സംഭവമുണ്ടായെങ്കിലും പരാതി നല്‍കാന്‍ എട്ടുവര്‍ഷം എടുത്തു. 14 പേര്‍ക്കെതിരെ പരാതി ഉന്നയിച്ച നടി, ഹേമ കമ്മിറ്റി മുന്‍പാകെയും പരാതി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളും ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ച് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുന്നത് ആശങ്കാജനകമായ സാഹചര്യമാണെന്നും കോടതി അന്ന് നിരീക്ഷിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by