Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം പ്രക്ഷോഭം വഖഫ് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചു: എ.പി. അബ്ദുള്ളക്കുട്ടി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 10:01 am IST
in Kerala

കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചത് മുനമ്പത്ത് അറുന്നൂറോളം വരുന്ന കുടിയൊഴിക്കപ്പെടുന്ന കുടുംബം നടത്തിയ പ്രക്ഷോഭമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

വഖഫ് ഭേദഗതി നിയമം വന്നാല്‍ ഒരു കുടുംബവും കുടിയൊഴിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി പടരുന്ന വഖഫ് ഭീകരത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് ഉടനീളം വഖഫ് ഭീകരത പടരുകയാണ്. തമിഴ്‌നാട് തിരുച്ചിന്തിറ വില്ലേജില്‍ 1500 വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ വഖഫ് അവകാശവാദമുന്നയിച്ചതോടെയാണ് ദേശീയ രാഷ്‌ട്രീയ ശ്രദ്ധയില്‍ വന്നത്. പാര്‍ലമെന്റ് മന്ദിരം, രാഷ്‌ട്രപതി ഭവന്‍, എയര്‍പോര്‍ട്ട് തുടങ്ങി ദല്‍ഹിയിലെ 73% ഭൂമിയിലും വഖഫ് അവകാശവാദമുന്നയിച്ചു.

ഒരു വ്യക്തി വ്യക്തമായ രേഖകളുള്ള തന്റെ സ്വത്ത് രണ്ടു സാക്ഷികളോടെ ദൈവത്തിന് സമ്മാനിക്കുന്നതാണ് വഖഫ്. എന്നാല്‍ കോണ്‍ഗ്രസ് 1995ല്‍ കൊണ്ടുവന്ന വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് സിവില്‍ കോടതിക്കും പാര്‍ലമെന്റിനും മുകളിലാണ്. ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തും ഇത്തരം വിചിത്രനിയമമില്ല. ഇതിനു പിന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നിലവില്‍ 9 ലക്ഷം ഏക്കര്‍ ഭൂമി വഖഫിന്റെതായി മാറാന്‍ കാരണം നെഹ്‌റു കാണിച്ച ചതിയാണ്. വിഭജനത്തിനുശേഷം പാകിസ്ഥാനില്‍ നിന്നുവന്നവരുടെ ഭൂമി പാകിസ്ഥാന്‍ സര്‍ക്കാരിന്റെത് ആക്കിയപ്പോള്‍ ഭാരതത്തില്‍നിന്ന് പാകിസ്ഥാനിലേക്കു പോയവരുടെ ഭൂമി നെഹ്‌റു വഖഫ് ബോര്‍ഡിനെ ഏല്‍പ്പിച്ചു. നെഹ്‌റു കാണിച്ച ഈ അബദ്ധം, പ്രീണനരാഷ്‌ട്രീയത്തിനായി കോണ്‍ഗ്രസ് തുടര്‍ന്നതാണ് ഇന്ന് ആയിരക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിലേക്ക് എത്തിയത്. 1995ലെ ഭേദഗതിനിയമം സെക്ഷന്‍ 40 പ്രകാരം വഖഫ് ബോര്‍ഡിന് ഒരു ഭൂമിക്ക് തീരുമാനമെടുക്കാമെന്നത് വഖഫ് ഭേദഗതിയിലെ ഭീകരത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പൊതുസ്ഥലത്തിന് പോലും വഖഫിന് അവകാശവാദം ഉന്നയിക്കാമെന്ന നിയമവും മോദി പുതിയ ഭേദഗതിയിലൂടെ എടുത്തുകളയും. പുതിയ ഭേദഗതിയിലൂടെ ഭൂമാഫിയ വഖഫ് ഭൂമിയെ കൊള്ളയടിക്കുന്നത് തടയപ്പെടും. അതിന്റെ ഗുണഫലം അനുഭവിക്കാനാവുക മുസ്ലിങ്ങള്‍ക്കു തന്നെയാണ്. മുനമ്പം പ്രക്ഷോഭമാണ് വഖഫ് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചത്. വഖഫ് ഭേദഗതി നിയമം, സിഎഎ, മദ്രസാ പരിഷ്‌കരണം എന്നിവ മുസ്ലിം സമൂഹത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കമ്മട്ടേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. ഷൈനു ആമുഖ പ്രഭാഷണം നടത്തി.

ഷൈനു എഡിറ്റ് ചെയ്ത വഖഫ് ഭേദഗതി ബില്‍ 2024 വാദവും വിവാദവും എന്ന പുസ്തകം എ.പി. അബ്ദുള്ളക്കുട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസിന് നല്കി പ്രകാശനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ.പി. ഹരിദാസ്, അഡ്വ. ബിനീഷ് ബാബു, പി.വി. മുരളീധരന്‍, പി.വി. ശ്യാംമോഹന്‍, വി.എസ്. പ്രസാദ്, എം.എം. ഉദയകുമാര്‍, ജില്ലാ പ്രസിഡന്റ് ടി.എന്‍. ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: AP AbdullahkuttyWaqf Amendment BillMunambam agitationWaqf propaganda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുഞ്ഞുമോന്‍ അഗസ്റ്റിന്‍ പ്രചരണത്തില്‍
Kerala

ദേശാങ്കം: മുനമ്പം രക്ഷകനെ കണ്ടെത്തുന്നു; മറക്കില്ല എല്‍ഡിഎഫ്, യുഡിഎഫ് വഞ്ചന

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)
India

തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം

Kerala

വഖഫ് ഭേദഗതിയിലൂടെ ചരിത്രപരമായ തെറ്റ് സർക്കാർ തിരുത്തി; മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല : കിരൺ റിജിജു

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

Kerala

ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്‌ക്ക് മാപ്പ് പറയണം: എൻ. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.