Kerala

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തില്‍ വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയതില്‍ വിവാദം

Published by

തിരുവനന്തപുരം : റവന്യു ജില്ലാ കലോത്സവത്തില്‍ പൊട്ടിയ പതാക കെട്ടാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സംഘാടകര്‍ കൊടിമരത്തില്‍ കയറ്റിയത് വിവാദമായി.എംഎല്‍എ അടക്കം നോക്കിനില്‍ക്കെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയത്.

നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു വിവാദം. നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പതാക ഉയര്‍ത്തല്‍ നടന്നത്്.മത്സരങ്ങള്‍ക്ക് മുന്നോടിയായി പതാക കെട്ടാന്‍ വേണ്ടിയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയത്. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ അടക്കമുള്ളവര്‍ സ്ഥലത്തുളളപ്പോഴാണ് സംഭവം.

കൊടിമരത്തില്‍ ഉയരത്തില്‍ കയറി കൊടികെട്ടിയ വിദ്യാര്‍ത്ഥി സുരക്ഷിതമായി താഴെയിറങ്ങി. എന്നാല്‍ ചടങ്ങിന് പതാക ഉയര്‍ത്തിയപ്പോള്‍ കയറില്‍ കുരുങ്ങി. ഇതോടെ സംഘാടകര്‍ പതാക വലിച്ചു പൊട്ടിച്ചു. വീണ്ടും താഴെ എത്തിച്ച് പതാക കെട്ടി ചടങ്ങ് നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by