India

രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയ മഹാരാഷ്‌ട്രയിലെ ഏഴ് മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസിന് തോല്‍വി

Published by

മുംബൈ: മഹാരാഷ്‌ട്രയില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ഏഴ് മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസിന് തോല്‍വി. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസംഗങ്ങളില്‍ ജാതിസംവരണത്തെക്കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധി കൂടുതലും പ്രസംഗിച്ചത്. പൊതുവേ ഹിന്ദുക്കള്‍ ഒന്നിച്ച് നിന്നില്ലെങ്കിലും തകരും എന്ന അര്‍ത്ഥം വരുന്ന ബട്ടേംഗെ തൊ കട്ടേംഗെ എന്ന യോഗി ആദിത്യനാഥിന്റെ മുദ്രാവാക്യത്തിനും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതരമാണ് എന്ന അര്‍ത്ഥം വരുന്ന പ്രധാനമന്ത്രി മോദിയുടെ ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യത്തിനും പിന്നില്‍ ജനങ്ങള്‍ അണി നിരന്നു എന്നാണ് ചില വിലയിരുത്തലുകള്‍.

മഹാരാഷ്‌ട്രയില്‍ ആകെ ഏഴ് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. നന്ദുബാര്‍ (ഇവിടെ ബിജെപി ജയിച്ചു), ദമംഗാവോണ്‍ റെയില്‍വേ (ബിജെപി), നാഗ്പൂര്‍ ഈസ്റ്റ് (ബിജെപി), ഗോണ്ടിയ (ബിജെപി), ചിമൂര്‍ (ബിജെപി), നാന്ദെദ് നോര്‍ത്ത് (ഷിന്‍ഡെ ശിവസേന) എന്നീ ആറ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തില്‍ ബിജെപിയും ഒരെണ്ണത്തില്‍ ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടിയും ജയിച്ചു. ആകെ ഒരു സീറ്റില്‍ മാത്രമാണ് ഇന്ത്യാമുന്നണി ജയിച്ചത്. ബാന്ദ്ര ഈസ്റ്റില്‍ മാത്രം ഉദ്ധവ് താക്കറെയുടെ ശിവസേന ജയിച്ചു.

നാഗ് പൂര്‍ ഈസ്റ്റില്‍ ബിജെപിയുടെ ഖോപ് ഡെ കൃഷ്ണ പാഞ്ചെം 1,63,390 വോട്ടുകള്‍ക്ക് ജയിച്ചു. എന്തായാലും 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപി അഞ്ച് സീറ്റുകള്‍ കൂടുതല്‍ നേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക