India

സബർമതി റിപ്പോർട്ട് സിനിമയെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി ഉത്തരാഖണ്ഡ് സർക്കാർ ; സത്യം പുറത്തുകൊണ്ടുവന്ന നിർമ്മാതാവിന് നന്ദിയെന്ന് മുഖ്യമന്ത്രി

Published by

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ‘ദി സബർമതി റിപ്പോർട്ട്’ സിനിമയെ സംസ്ഥാനത്തുടനീളമുള്ള വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ക്യാബിനറ്റ് മന്ത്രിമാർ, മറ്റ് എംപിമാർ, എംഎൽഎമാർ എന്നിവർക്കൊപ്പമാണ് ധാമി ചിത്രം കണ്ടത്. തുടർന്നായിരുന്നു പ്രഖ്യാപനം. അതേ സമയം ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയ്‌ക്ക് ശേഷം ഈ സിനിമയ്‌ക്ക് നികുതി രഹിതമാക്കിയ ഏഴാമത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

അയോധ്യയിൽ നിന്ന് 59 രാമഭക്തർ സബർമതി എക്‌സ്പ്രസ് ട്രെയിനിൽ കയറുകയും ഗോധ്ര സ്റ്റേഷനിൽ വെച്ച് തീവ്രവാദികൾ അവരെ തീവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. അന്ന് അന്വേഷണങ്ങൾ കുറവായിരുന്നു. ഇക്കാര്യത്തിൽ രാഷ്‌ട്രീയം കൂടുതലായിരുന്നു. സത്യം പുറത്ത് വന്നില്ല. എന്നാൽ ഇന്ന് സത്യം പുറത്തുകൊണ്ടുവന്നതിന് ചലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം അർബൻ നക്‌സൽ മാധ്യമങ്ങൾ സംഭവം നുണയായി പ്രചരിപ്പിക്കുകയാണ്. എന്നാൽ എല്ലാവരോടും ചിത്രം കാണണമെന്ന് താൻ അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

2002-ലെ ഗോധ്ര കലാപത്തെ ആസ്പദമാക്കി ധീരജ് ശരൺ സംവിധാനം ചെയ്ത ചിത്രം നവംബർ 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. വിക്രാന്ത് മാസെ, റാഷി ഖന്ന, റിധി ദോഗ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക