ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ നടത്താന്‍ വന്നവര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മസ് ജിദ് മുറ്റത്ത് തടിച്ചുകൂടിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സര്‍വ്വേ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ മരിച്ചത്. മസ്ജിദില്‍ കോടതി നിര്‍ദേശപ്രകാരം സര്‍വ്വേ നടത്താന്‍ വന്നവരെ സംരക്ഷിക്കാന്‍ ചെന്ന പോലീസിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെയാണ് സംഭാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്..
പണ്ട് ബാബര്‍ ചക്രവര്‍ത്തി ഇവിടെയുണ്ടായിരുന്ന ഹരിഹര്‍ ക്ഷേത്രം (വിഷ്ണു-ശിവക്ഷേത്രം) പൊളിച്ചുമാറ്റിയ ശേഷമാണ് ഇവിടെ ഷാഹി ജുമാമസ്ജിദ് നിര്‍മ്മിച്ചതെന്ന് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി സര്‍വ്വേയ്‌ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. എന്നാല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ പ്രദേശത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു, മണിക്കൂറുകളോളം കല്ലേറ് തുടർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിക്കേണ്ടി വന്നു.
രാവിലെ ആറരയോടെ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള സംഘം സർവേ നടത്താൻ പള്ളിയിലെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകൾ പള്ളിക്ക് പുറത്ത് തടിച്ചുകൂടി സർവേ നിർത്തണമെന്ന് ആവശ്യപ്പെട്ടു.
പോലീസ് ഇടപെടാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കല്ലെറിയാൻ തുടങ്ങി, തുടർന്ന് പോലീസ് അൽപ്പസമയത്തേക്ക് പിൻവാങ്ങി . എന്നാൽ വീണ്ടും ഇസ്ലാമിസ്റ്റുകൾ ഇവരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ എസ്‌ഡിഎമ്മും എസ്പിയുമടക്കമുണ്ട്. പോലീസിന്റെ നിരവധി വാഹനങ്ങൾ ഇസ്ലാമിസ്റ്റുകൾ കത്തിച്ചു. കൂടാതെ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഇസ്ലാമിസ്റ്റുകളും ജുമാ മസ്ജിദിലെത്തി അക്രമം അഴിച്ചുവിട്ടു.
മഹാവിഷ്ണു ക്ഷേത്രം പൊളിച്ചാണ് സംഭാൽ ജുമാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന ഹർജിയിലാണ് കോടതി സർവ്വേയ്‌ക്ക് ഉത്തരവിട്ടത് .സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഹർജിയിലാണ് സർവേ നടത്തുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള വിപുലീകരണമെന്ന നിലയിലാണ് സർവേ. നവംബർ 26-നകം റിപ്പോർട്ട് സമർപ്പിക്കണം, നവംബർ 29-ന് വാദം കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക