റാഞ്ചി : സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ അതിപ്രസരണത്തെ തുടർന്ന് ജാർഖണ്ഡിൽ വനവാസികളുടെ ജനസംഖ്യ കുറഞ്ഞുവെന്ന് ബിജെപി പ്രസിഡൻ്റ് ബാബുലാൽ മറാണ്ഡി. നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നം ഒരു ദേശീയ പ്രശ്നമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ജാർഖണ്ഡിൽ ഇപ്പോൾ വനവാസികളുടെ ജനസംഖ്യ കുറഞ്ഞു. ഈ കുറവിന് നിരവധി കാരണങ്ങളുണ്ട്. അവരുടെ റേഷൻ കാർഡുകളും ആധാർ കാർഡുകളും വോട്ടർ കാർഡുകളും സർക്കാർ ഉണ്ടാക്കി എന്നതാണ് വലിയ ഘടകങ്ങളിലൊന്ന്. അതിനാൽ ഇത് അന്വേഷണ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിന്റെ വിജയത്തിൽ ഹേമന്ത് സോറനെ അഭിനന്ദിച്ച മറാണ്ഡി ജനങ്ങളുടെ ജനവിധി അംഗീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. അതേ സമയം തങ്ങളുടെ പോരായ്‌മകൾ നോക്കുകയും എവിടെയാണ് പിഴച്ചതെന്ന് കാണുകയും ചെയ്യുമെന്നും മറാണ്ടി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: