Kerala

ശബരിമലയിൽ വന്നാൽ ആയുഷ്ക്കാലം മുഴുവൻ അയ്യപ്പൻ കൂടെ ഉണ്ടാകും ; ശരണം വിളികൾക്കിടയിലുള്ള അയ്യപ്പദർശനം തന്നെ ഊർജ്ജമാണ് : സന്നിധാനത്തെത്തി ഗിന്നസ് പക്രു

Published by

പത്തനംതിട്ട : നടൻ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണെന്നും, പ്രത്യേക അനുഭവം ആണെന്നും ഗിന്നസ് പക്രു പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ ഭ​ഗവാനെ തൊഴുതു. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നൽകുന്നത്

ഇവിടെ വന്ന് ഭ​ഗവാനെ തൊഴുത് പോകുന്നവർക്ക് ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മറ്റൊന്നും ആ സമയം മനസ്സിൽ വരില്ല. ശരണം വിളികൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ.

അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് പതുക്കെ ഓരോ പോയിന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ച് ദൂരം കൂടെയുണ്ടായവർ എടുത്തു. ഡോളി വിളിച്ചില്ല മല നടന്നു കയറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . അനന്തിരവൻമാരും രണ്ട് സഹായികളും താരത്തിനൊപ്പം മല കയറാൻ കൂടെയുണ്ടായിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by