ന്യൂദല്‍ഹി:കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനത്തിന്റെ ഭാഗമായി നിയമവും ഉണ്ടാക്കിയിരുന്നുവെന്നും അതില്‍ ഒന്നാണ് വഖഫ് ബോര്‍ഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയില്‍ സാധുതയില്ലാതിരുന്നിട്ടും കോണ്‍ഗ്രസ് വഖഫ് ബോര്‍ഡ് സംബന്ധിച്ച് നിയമം നിര്‍മ്മിക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
മഹാരാഷ്‌ട്ര യില്‍ മഹായുതി മുന്നണിയുടെ ഉജ്ജ്വലവിജയത്തിന് ശേഷം ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. “കോണ്‍ഗ്രസ് എപ്പോഴും ന്യൂനപക്ഷപ്രീണനത്തിന്റെ വിത്ത് വിതയ്‌ക്കുന്നവരാണ്. അതിന് അവര്‍ സുപ്രീംകോടതിയുടെ വിധികള്‍ പോലും മുഖവിലയ്‌ക്കെടുക്കില്ല. അതിന് ഒരു ഉദാഹരണമാണ് വഖഫ് ബോര്‍ഡ്. ദല്‍ഹിയിലെ ജനങ്ങള്‍ തന്നെ കേട്ടാല്‍ അന്തം വിടും. 2014ല്‍ കോണ്‍ഗ്രസ് അധികാരം ഒഴിഞ്ഞുപോകുന്നതിന് മുന്‍പ് ദല്‍ഹിയിലെയും പരിസരങ്ങളിലെയും പല സ്വത്തുക്കളും വഖഫ് ബോര്‍ഡിന് നല്‍കിയിട്ടാണ് ഇറങ്ങിപ്പോയത്”. – മോദി പറഞ്ഞു.
ബാബ സാഹേബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനപ്രകാരം വഖഫ് നിയമങ്ങള്‍ക്ക് നിയമസാധുതയില്ല. അവരുടെ വോട്ട് ബാങ്ക് ശക്തമാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അത് ചെയ്തു. – മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക