മുംബൈ : പരാജയത്തിന് പിന്നാലെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും പരാതി ഉയർത്തി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് .
“ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തുക . മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം പൊതുവോട്ടായിരിക്കില്ല ! അത്തരമൊരു ഫലം വരില്ല. ” എന്നാന്ണ് സഞ്ജയ് റാവത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഇതോടൊപ്പം, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മഹാവികാസ് അഘാഡിക്ക് എങ്ങനെയാണ് 75 സീറ്റുകൾ പോലും കിട്ടാതെ പോയതെന്നും , വോട്ടിംഗ് മെഷീൻ മഹായുതി ഹാക്ക് ചെയ്തതാണെന്നും സംസ്ഥാനത്തെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ഷിൻഡെയ്‌ക്ക് 60 സീറ്റും, അജിത് പവാറിന് 40 സീറ്റും, ബിജെപിക്ക് 125 സീറ്റും കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക