Categories: News

ജ്ഞാന്‍വാപി: ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് സര്‍വേ നടത്തണമെന്ന് ഹര്‍ജി; മസ്ജിദ് കമ്മിറ്റിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

Published by

ന്യൂദല്‍ഹി: ജ്ഞാന്‍വാപിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് നോട്ടീസ് നല്കി. മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് സര്‍വേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി നിര്‍ദേശ പ്രകാരം 2022 മെയ് 16ന് അഭിഭാഷക സംഘം നടത്തിയ സര്‍വേയില്‍ മസ്ജിദിനുള്ളിലെ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടം സീല്‍ ചെയ്തിരിക്കുന്നതിനാല്‍ വിശദമായ പരിശോധന അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ നിലപാട്.

തുടര്‍ന്ന് മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കാശി വിശ്വനാഥ്- ജ്ഞാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് വാരണസിയിലെ കീഴ്‌ക്കോടതിയില്‍ നിലവില്‍ 15 കേസുകളില്‍ വാദം നടന്നു വരികയാണ്. ഈ കേസുകളുടെ തുടര്‍ വിചാരണ അലബാദ് ഹൈക്കോടതിയിലേക്ക് മാറ്റണണെന്ന ഹര്‍ജിയിലും മസ്ജിദ് കമ്മിറ്റിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക