India

ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള ആദ്യ യാത്ര ഡിസംബർ 14ന്

Published by

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്. ഡിസംബർ 14 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്.

ഡിസംബർ 14ന് ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി, ഗോവ എന്നിവിടങ്ങളിൽ നിന്ന് യാത്ര ആരംഭിക്കും. 5 രാത്രിയും 6 പകലുമായിരിക്കും ട്രിപ്പിൽ ഉൾപെടുത്തുക. രണ്ടാമത്തെ സർവീസ് ജുവൽസ് ഓഫ് സൗത്ത് ഡിസംബർ 21ന് ബെംഗളൂരുവിൽ നിന്ന് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. 5 രാത്രിയും 6 പകലും കൊണ്ട് ട്രെയിൻ യാത്ര പൂർത്തിയാക്കും.

ജനുവരി 4, ഫെബ്രുവരി ഒന്ന്, മാർച്ച് ഒന്ന് തീയതികളിൽ പ്രൈഡ് ഓഫ് കർണാടക സർവീസുകളുണ്ടാകും. ഫെബ്രുവരി 15ന് ജുവൽസ് ഓഫ് സൗത്ത് ട്രെയിൻ സർവീസ് നടത്തും.

ഗോൾഡൻ ചാരിയറ്റ് ട്രെയിനിൽ 13 ഡബിൾ ബെഡ് ക്യാബിനുകൾ, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക ക്യാബിൻ എന്നിങ്ങനെ ലോകോത്തര ഓൺ-ബോർഡ് സൗകര്യമുണ്ടാകും. സിസിടിവി ക്യാമറകളും, ഫയർ അലാറം സംവിധാനവും ക്യാബിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫിറ്റ്നസ് പ്രേമികൾക്കായി ആധുനിക വർക്ക്ഔട്ട് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക