India

എല്ലാ ദിവസവും രാവിലെ ദേശീയഗാനം മുഴക്കി , ദേശീയ പതാകയെ സല്യൂട്ട് ചെയ്യും ; ശ്വസിക്കുന്ന വായുവിൽ പോലും ദേശഭക്തി അലിഞ്ഞ് ചേർന്ന ഇന്ത്യൻ ഗ്രാമങ്ങൾ

Published by

ദേശീയഗാനം മുഴങ്ങുമ്പോൾ തലയുയർത്തി , ഇന്ത്യക്കാരനാണെന്ന അഭിമാനത്തോടെയാണ് നമ്മൾ നിൽക്കുന്നത് . എന്നാൽ കേട്ടോളൂ ഈ ദേശീയ ഗാനം എല്ലാ ദിവസവും മുഴക്കുന്ന ഗ്രാമങ്ങളുമുണ്ട് ഇന്ത്യയിൽ . അതിലൊന്നാണ് ഹൈദരാബാദിനടുത്ത് നൽഗൗണ്ട ജില്ലയിലെ തിപ്പർത്തി.

എല്ലാ ദിവസവും രാവിലെയാണ് ഈ ഗ്രാമത്തിൽ ദേശീയഗാനം മുഴങ്ങുക . അത് കേൾക്കുമ്പോൾ തന്നെ വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടും , എല്ലാവരും എവിടെയായിരുന്നാലും എഴുന്നേറ്റ് നിൽക്കും. രണ്ട് വർഷം മുൻപാണ് തിപ്പർത്തിയിൽ ഈ പതിവ് ആരംഭിച്ചത് .

ജനഗണമന ഉത്സവ സമിതിയാണ് ഈ ആശയത്തിനു പിന്നിൽ . ദേശഭക്തി ഉണർത്താനാണ് എല്ലാ ദിവസവും രാവിലെ എട്ടര മുതൽ ഉച്ചഭാഷിണിയിൽ ഈ ഗാനങ്ങൾ കേൾപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് കർണാട്ടി വിജയകുമാർ പറഞ്ഞു. ഇവിടെ പലരും ദേശീയ പതാകയും വീടുകളിൽ ഉയത്തിയിട്ടുണ്ട് . അവയെ വന്ദിക്കാറുമുണ്ട്.

ഹൈദരാബാദിനും, വിജയവാഡയ്‌ക്കും ഇടയിലുള്ള ദേശീയ പാതയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിപ്പർത്തി . നൽഗൗണ്ട ടൗണിലും ഇത്തരത്തിൽ എല്ലാ ദിവസവും ദേശീയ ഗാനം മുഴക്കാറുണ്ട്. അതിന് ജനങ്ങളുടെ പൂർണ്ണപിന്തുണയുമുണ്ടായിരുന്നു 2021 മുതലാണ് നൽഗൗണ്ട ടൗണിൽ ഈ ആശയം നടപ്പാക്കിയത് . അത് തങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് കർണാട്ടി വിജയകുമാർ പറഞ്ഞു.

കരീം നഗറിലെ ജമ്മുകുണ്ടയിൽ 2017 മുതൽ ഇത്തരത്തിൽ രാവിലെ ദേശീയ ഗാനം മുഴക്കാറുണ്ട്. മാത്രമല്ല അവിടെ പലരും വീടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ പതാകയെ വന്ദിക്കുകയും ചെയ്യാറുണ്ട്.കഴിഞ്ഞ അഞ്ച് വർഷമായി ഈ പതിവ് തെറ്റിക്കാതെ നടത്തുന്ന ഗ്രാമമാണ് സിർസില്ല. ഇവിടെ ഗ്രാമപഞ്ചായത്തിൽ ഗ്രാമവാസികൾ തന്നെ ഒത്തുകൂടിയാണ് ഗാനം ആലപിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by