ചണ്ഡീഗഢ് :ഹരിയാനയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര ഗീതമഹോത്സവം പ്രഖ്യാപിക്കാന്‍ വേണ്ടി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത് ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗയാണ് ഹരിയാനയില്‍ എത്തിയത്. ബുര്‍ഖ ധരിച്ച അനിസ കപൂഫി എംബേഗ വ്യക്തമായ ഇംഗ്ലീഷിലാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.
“ഹരിയാനയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ഗീതമഹോത്സവത്തെക്കുറിച്ച് പ്രഖ്യാപനം നടത്താനുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ടാന്‍സാനിയ ഈ സമ്മേളനത്തില്‍ പങ്കാളിയാണ്. ഇത് വിശ്വാസത്തെ സംബന്ധിച്ച സമ്മേളനമാണ്.ഇതില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും.”- അനിസ കപൂഫി എംബേഗ പറഞ്ഞു. ഈ സമ്മേളനത്തില്‍ സാംസ്കാരിക വിഭാഗവും ഉള്‍പ്പെടുന്നു. ടാന്‍സിയക്കാര്‍ക്ക് ഈ സമ്മേളനം നല്ലൊരു പ്ലാറ്റ്ഫോം നല്‍കുമെന്നും അവര്‍ പറഞ്ഞു.
“ഇന്ത്യയിലെ ടാന്‍സാനിയക്കാരുമായി ഞങ്ങള്‍ക്ക് ഇതുവഴി ബന്ധപ്പെടാന്‍ സാധിക്കും. ഗീതാ മഹോത്സവം വഴി തീര്‍ച്ചയായും ടാന്‍സാനിയയ്‌ക്ക് ഗുണം ലഭിക്കും.” -അനിസ കപൂഫി എംബേഗ പറയുന്നു. ടാന്‍സാനിയ ഒരു ക്രിസ്ത്യന്‍ രാജ്യമാണെങ്കിലും മൂന്നില്‍ ഒന്ന് മുസ്ലിങ്ങളാണ്. ഹിന്ദു, സിഖ്, ബുദ്ധ വിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷമാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക