Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; തിങ്കളാഴ്ചയ്‌ക്കുളളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

Published by

കോഴിക്കോട്: വടകര തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. വെളളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

തുടര്‍ന്ന് വെളളിയാഴ്ച തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി പിന്നീട് അടുത്ത തിങ്കളാഴ്ച വരെ സാവകാശം അനുവദിച്ചു.

പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും തിങ്കളാഴ്ചയ്‌ക്ക് മുമ്പ് സമര്‍പ്പിക്കണം. മെല്ലെപ്പോക്കിലായ അന്വേഷണത്തിന് കോടതി കൂടി മേല്‍നോട്ടം വഹിക്കണമെന്ന എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഹര്‍ജിയില്‍ ഈ മാസം 29 തിന് വാദം തുടരും.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനും മതവികാരം ഉണര്‍ത്താനും കോണ്‍ഗ്രസ് സൃഷ്ടിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് എന്നാണ് സി പി എം ആരോപണം. എന്നാല്‍ ഇത് സി പി എം പ്രവര്‍ത്തകര്‍ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by