Kerala

ദുരന്തഭൂമിയായിട്ടും വയനാട്ടിൽ എന്തിനായിരുന്നു ഹർത്താൽ സംഘടിപ്പിച്ചത് ? എല്‍ഡിഎഫ് – യുഡിഎഫ് ഹർത്താലുകൾക്കെതിരെ ഹൈക്കോടതി

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി

Published by

കൊച്ചി: വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ഇത്തരത്തിൽ പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമർശനം.

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by