കൊച്ചി: മെനിഞ്ചൈറ്റിസ് രോഗബാധക്കെതിരെ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ലോകാരോഗ്യ സംഘടന. മെനിഞ്ചൈറ്റിസിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്ന അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഡബ്ല്യുഎച്ച്ഒ. മെനിഞ്ചൈറ്റിസ് രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികളായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ഓരോ വര്‍ഷവും ആഗോളതലത്തില്‍ 2.5 ദശലക്ഷത്തിലധികം പേരെ പുതുതായി ബാധിക്കുന്ന മെനിഞ്ചൈറ്റിസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മെനിഞ്ചൈറ്റിസുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഏറ്റവും കൂടുതലുള്ള ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം.
വാക്‌സിനേഷന്‍ ജീവന്‍ രക്ഷിക്കുക മാത്രമല്ല, രോഗത്തെ അതിജീവിച്ചവര്‍ നേരിടുന്ന ദീര്‍ഘകാല സങ്കീര്‍ണതകള്‍ കുറയ്‌ക്കുകയും ചെയ്യുന്നതായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജീസണ്‍ സി. ഉണ്ണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക