World

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഇസ്രായേലും അമേരിക്കയും ഐസിസിയില്‍ അംഗത്വമെടുക്കാത്ത രാജ്യങ്ങളാണ്

Published by

ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി. ഗാസയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാല്‍പതിനായിരത്തിലേറെ പേരെ കൂട്ടക്കൊല ചെയ്തതും ആശുപത്രികളടക്കം തകര്‍ത്തതും കണക്കിലെടുത്താണ് കോടതി നടപടി.

യുദ്ധക്കുറ്റം ചുമത്തിയാണ് നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അന്താരാഷ്‌ട്ര നീതിന്യായ കോടതി പ്രീട്രയല്‍ ചേംബര്‍ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാര്‍ ഐകണ്ഠ്യനെയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതി വാറന്റുണ്ട്.

എന്നാല്‍, മുഹമ്മദ് ദയീഫിനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ എവിടേക്കെങ്കിലും യാത്ര ചെയ്താല്‍ ഇരുവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്താല്‍ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയില്‍ ഹാജരാക്കും.

അതേസമയം, ഇസ്രായേലും അമേരിക്കയും ഐസിസിയില്‍ അംഗത്വമെടുക്കാത്ത രാജ്യങ്ങളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by