Kottayam

വനിതാ വികസന കോര്‍പറേഷന്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കും

Published by

കോട്ടയം: തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകള്‍ നല്‍കും. നിശ്ചിതവരുമാനപരിധിയിലുള്ള പതിനെട്ടിനും 55 വയസിനും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4-5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 4-9% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിനു 4-5% പലിശ നിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നു ലഭിക്കുന്ന അപേക്ഷ കോട്ടയം ഓഫീസില്‍ സമര്‍പ്പിക്കാം. നിശ്ചിത വരുമാന പരിധിയിലുള്ള പതിനാറിനും 32 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അഞ്ചുവര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0481-2930323

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക