ഏറ്റവും കൂടുതൽ ശ്രദ്ധയും ചിട്ടയും വേണ്ട ഒന്നാണ് ശിവക്ഷേത്രദർശനം. ശിവക്ഷേത്രത്തിൽ ഭഗവാന്റെ പിറകിലായി പാർവതീദേവി കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ മൂന്ന് തവണ പ്രദക്ഷിണം വയ്‌ക്കാവൂ.
വിവിധ ഇടങ്ങളിൽ വിവിധ രൂപങ്ങളിലുള്ള ശിവപ്രതിമകളുണ്ട് . എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ രാജസ്ഥാനിലെ നാഥദ്വാരയിലാണുള്ളത് . സംസ്ഥാനത്ത് മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സന്ത് കൃപ സനാതൻ ആണ് ഇത് നിർമ്മിച്ചത്.
2022 ഒക്ടോബർ 29-നാണ് ‘വിശ്വാസത്തിന്റെ പ്രതിമ’ എന്നർത്ഥം വരുന്ന ‘വിശ്വാസ സ്വരൂപം’ അനാച്ഛാദനം ചെയ്തത് . പരമശിവൻ ധ്യാന രൂപത്തിലിരിക്കുന്ന ഭാവത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമയ്‌ക്ക് 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയും. 20 കിലോമീറ്റർ അകലെ നിന്ന് പോലും പ്രതിമ ദൃശ്യമാകും .
മൂവായിരം ടൺ സ്റ്റീലും ഇരുമ്പും 2.5 ലക്ഷം ക്യൂബിക് ടൺ കോൺക്രീറ്റും മണലും ഉപയോഗിച്ച് പത്ത് വർഷമെടുത്താണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്.വരുന്നത് 250 വർഷത്തേക്ക് ഉറപ്പോടെ നിൽക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു
പ്രതിമയിൽ നാല് ലിഫ്റ്റുകളും മൂന്ന് കോണിപ്പടികളും പ്രതിമ കാണാൻ എത്തുന്നവർക്ക് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, അതിൽ ഒരു വിഐപി ലോഞ്ച്, സന്ദർശകരുടെ മുറി, അഡ്മിനിസ്ട്രേഷൻ ഓഫീസ്, ധ്യാന മുറി എന്നിവയും അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക