India

ദിലീപ് കുമാര്‍ എന്ന പേര് ഇഷ്ടമായിരുന്നില്ല ; സ്ത്രീയായിരുന്നു എങ്കില്‍ താനും ബുര്‍ഖ ധരിക്കുമായിരുന്നു ; തീവ്ര മതനിലപാട് പിന്തുടർന്ന എ ആർ റഹ്മാൻ

Published by

29 വർഷത്തെ ദാമ്പത്യത്തിന് ശേഷം എ ആർ റഹ്മാനും, ഭാര്യ സൈറ ബാനുവും വേർപിരിയുകയാണ് . കഴിഞ്ഞ ദിവസമാണ് ഈ വിവരം പുറത്ത് വന്നത് . ഗുജറാത്ത് സ്വദേശിയായ സൈറയുടെ കുടുംബത്തിന് എ ആർ റഹ്മാനുമായുള്ള ബന്ധത്തിന് ആദ്യം താല്പര്യമുണ്ടായിരുന്നില്ല . ഹിന്ദുമതത്തിൽ നിന്ന് മതം മാറി വന്നതാണ് റഹ്മാൻ എന്നതായിരുന്നു കാരണം .

അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്‌മാനും കുടുംബവും ഇസ്‌ലാമിലെത്തുന്നത്. പിതാവിന്റെ അവസാന നാളുകളില്‍ പരിചരിച്ചിരുന്ന ഒരു സൂഫിയുണ്ടായിരുന്നു. പിന്നീട് ഏഴെട്ട് വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. ഇതിന് പിന്നാലെയാണ് ഞങ്ങള്‍ മതം മാറുന്നത്. ആ മതം മാറ്റം ഞങ്ങള്‍ക്ക് വളരെയധികം സമാധാനം നല്‍കുന്ന ഒന്നുകൂടിയായിരുന്നു.

അമ്മ ഒരു ഹിന്ദു വിശ്വാസിയായിരുന്നു. ആത്മീയമായി വളരെയധികം ആക്ടീവായിരുന്നു അവര്‍. പഴയ വീടിന്റെ ചുമരില്‍ ഹിന്ദു ദൈവങ്ങളുടെയും മേരി മാതാവിന്റെയും മെക്കയുടെയുമെല്ലാം ചിത്രങ്ങളുണ്ടായിരുന്നു

എന്നാല്‍ തന്റെ കുടുംബത്തിന്റെ മതം മാറ്റം ഒരിക്കലും തങ്ങളുടെ മറ്റ് കുടുംബാംഗങ്ങളെയോ ചുറ്റുമുള്ളവരെയോ ബാധിച്ചിട്ടില്ല. സംഗീതജ്ഞര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യമായിരുന്നു അതിന് കാരണം

സഹോദരിയുടെ വിവാഹത്തിന് മുമ്പ് ജ്യോത്സ്യനെ കാണാന്‍ പോയിരുന്നു. ആ സമയത്ത് തന്റെ പേര് മാറ്റുന്നതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. ജ്യോത്സ്യനാണ് അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ റഹിം എന്നീ പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞത്. അതില്‍ റഹ്‌മാനാണ് തനിക്ക് ഇഷ്ടപ്പെട്ടത്. പിന്നീട് മതം മാറിയപ്പോള്‍ അത് സ്വീകരിച്ചു. ദിലീപ് കുമാര്‍ എന്ന പേര് തനിക്ക് ഇഷ്ടമായിരുന്നില്ല

ആദ്യത്തെ വലിയ പ്രൊജക്ടായ റോജയ്‌ക്ക് മുമ്പായിരുന്നു അത്. റോജയുടെ ഫിലിം ക്രഡിറ്റില്‍ അവസാന നിമിഷമാണ് പഴയ പേരായ ദിലീപ് കുമാറിന് പകരം എ.ആര്‍ റഹ്‌മാന്‍ എന്ന് ചേര്‍ത്തത് . മാതാവ് കരീമാ ബീഗമാണ് അതിന് നിര്‍ബന്ധം പിടിച്ചത് .പ്രാര്‍ത്ഥന അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. നിരവധി വീഴ്ചകളില്‍ നിന്ന് സഹായിച്ചത് പ്രാര്‍ത്ഥനയാണ്. മറ്റു മതവിശ്വാസികളും ഇതേ കാര്യം ചെയ്യാറുണ്ട് – എന്നാണ് റഹ്മാൻ മതം മാറ്റത്തെ പറ്റി പറഞ്ഞത് .

നേരത്തെ മകള്‍ ഖദീജ ബര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും റഹ്‌മാന്‍ പ്രതികരിച്ചിരുന്നു. സ്ത്രീയായിരുന്നു എങ്കില്‍ താനും ബുര്‍ഖ ധരിക്കുമായിരുന്നുവെന്നും റഹ്മാൻ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by